Blog 13 - വാർത്തയും ചിന്തയും !
ഈയിടെ കേരളം കണ്ട വാർത്തകളിൽ ഭൂരിഭാഗം നിറഞ്ഞു നിന്നതും കുട്ടികളാണ്.. പക്ഷേ അവയൊന്നും റാങ്ക് വാങ്ങിയതിനോ അല്ലെങ്കിൽ ജോലി കരസ്ഥമാക്കിയതിനോ അല്ലെന്ന് മാത്രം..
പത്രത്തിൻ്റെ ഫ്രണ്ട് കോളങ്ങളിൽ ചുവന്ന കടുകട്ടിയുള്ള ഫോണ്ടിൽ ഭീതിപെടുതെന്ന വാർത്തകളിൽ 13ഉം 16ഉം 20ഉം പ്രായക്കാരായ യുവ കൗമാരക്കാർ..
വാത്സല്യത്തോഡെയും സ്നേഹത്തോടെയും നിറപുഞ്ചിരിയോടെയും കണ്ടിരുന്ന ‘കുട്ടികളെ’ ക്രുരതകളുടെയും ഭയപ്പാടിൻ്റെയും നിഴലിൽ ഓരോ ദിനവും കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു..
എവിടെയാണ് നമുക്ക് പാളിയത് ?
കളികളും തമാശകളും സൗഹൃദവും നിഷ്കളങ്കതയും നിറഞ്ഞ കൗമാരഹൃദയങ്ങളിൽ എങ്ങനെയാണ് ചോരയുടെയും കൊലയുടെയും വെറുപ്പിൻ്റെയും ഗന്ധം ഉടലെടുത്തത് ?
ആരിലേക്കാണ് വിരൽ ചുണ്ടെണ്ടത് ?
ജീവിതവും ജീവനും കൊടുത്ത മാതാപിതാക്കളെയോ ? ഗുണപാഠം ചൊല്ലി കൊടുത്ത ഗുരുക്കന്മാരെയോ ?
അവർ വളർന്നു വന്ന ഇന്നിൻ്റെ സമൂഹത്തെയോ.. ?
വിരൽത്തുമ്പിലെ ലോകത്തിൻ്റെ ദോഷങ്ങളോ.., പഴയ്കാല നന്മകളുടെ സ്മരണെയോ കൂട്ടുപിടിച്ച് ന്യായങ്ങളിൽ ഒതുങ്ങി തീരേണ്ട ഒരു വിഷയം ആയി തള്ളിക്കളയുന്നതിന് മുൻപായി അറിവില്ലാ പ്രായമെന്ന നമ്മൾ കരുതുന്ന അല്ലെങ്കിൽ വിശേഷിപ്പിക്കുന്ന പ്രായത്തിൽ തമാശേയോ ചെറു സങ്കടമോ ആയി മാത്രം അവസനിക്കേണ്ടുന്ന പല പ്രതിസന്ധി ഘട്ടങ്ങളിലും, സ്വന്തം ജീവനോ, സ്വന്തം സമപ്രായക്കാരുടെ ജീവനോ ഇല്ലാണ്ടാക്കാനുള്ള അവബോധവും ധൈര്യവും എങ്ങനെ അവരുടെ അപക്വമ്മാർന്ന ചെറുമനസ്സുകളിൽ എത്തപെട്ടു എന്ന ഇനിയും ഗൗരവപൂർവ്വം നാം ചിന്തിക്കേണ്ടുന്ന ഒന്നാണ്.
Comments
Post a Comment